കൂറ്റന്‍ ജയം, ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്ക

Sports Correspondent

ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയയെ 164 റൺസിന് തകര്‍ത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 416/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 34.5 ഓവറിൽ 252 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഹെയിന്‍റിച്ച് ക്ലാസ്സന്‍(174), ഡേവിഡ് മില്ലര്‍(82*), ക്വിന്റൺ ഡി കോക്ക്(45), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(62) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത്.

ഓസ്ട്രേലിയയ്ക്കായി അലക്സ് കാറെ 77 റൺസിൽ 99 റൺസ് നേടി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ വരാത്തത് ടീമിന് തിരിച്ചടിയായി. 35 റൺസ് നേടിയ ടിം ഡേവിഡ് ആണ് ടീമിലെ രണ്ടാമത്തെ മികച്ച സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് നേടി.

ആദ്യ രണ്ട് ഏകദിനങ്ങളും ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തിയിട്ടുണ്ട്.