സിയോൺ വിട്ടു; മാരിയോ ബലോട്ടെല്ലിയെ തിരികെ എത്തിച്ച് ഡെമിർസ്പോർ

Nihal Basheer

20230915 221240
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ സീനിയർ കരിയറിലെ പന്ത്രണ്ടാം കൂടുമാറ്റം നടത്തിയിരിക്കുകയാണ് ഇറ്റാലിയൻ താരം മാരിയോ ബലോട്ടെല്ലി. സ്വിസ് ടീമായ സിയോണിൽ നിന്നും കരാർ റദ്ദാക്കി താരം ഫ്രീ ഏജന്റ് ആയതായി നേരത്തെ റീപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പൊ താരത്തിന്റെ മുൻ ക്ലബ്ബ് കൂടിയായ അദാന ഡെമിർസ്പോർ ബലോട്ടെല്ലിയെ തിരികെ എത്തിച്ചതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ താരം കരാറിൽ ഒപ്പിട്ടു. ഇതോടെ വെറും ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടർക്കിഷ് ക്ലബ്ബിലേക്ക് മടങ്ങി എത്തുകയാണ് ബലോട്ടെല്ലി.
Mario Balotelli 1404933795 1253
എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ള മുന്നേറ്റ താരം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് സ്വിസ് ടീമായ സിയോണിലേക്ക് ചേക്കേറുന്നത്. ഏകദേശം രണ്ടു മില്യൺ യൂറോയോളമായിരുന്നു കൈമാറ്റ തുക. എന്നാൽ ക്ലബ്ബിനായി വെറും ആറു ഗോളുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ടീമിന്റെ റെലെഗെഷൻ തടയാനും താരത്തിന് സാധിച്ചില്ല. ഇതോടെയാണ് പുതിയ സീസണിൽ വേർപ്പിരിയൻ ഇരു കൂട്ടരും തീരുമാനിച്ചത്. മുൻപ് 2021-22 കാലഘട്ടത്തിൽ ഡെമിർസ്പൊറിനായി 19 ഗോളുകൾ കണ്ടെത്താൻ ബലോട്ടെല്ലിക്കായിരുന്നു. ഈ ഫോം തിരിച്ചു പിടിക്കാനാവും കൂടുമാറ്റത്തിലൂടെ മുപ്പത്തിമൂന്നുകാരനും ഉന്നമിടുന്നത്.