ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരായ T20 മത്സരത്തിൽ ഇന്ത്യക്ക് 150 വിജയലക്ഷ്യം. മൊഹാലിയിൽ ടോസ്സ് നേടിയ ഇന്ത്യ ആദ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ടോസ്സ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊഹ്ലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ഇന്ത്യൻ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.

ദക്ഷിണാഫ്രിക്കൻ നിരയിൽ നിന്നും ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്കും തെംബ ബവുമയും മാത്രമാണ് പൊരുതിയത്. 37 പന്തുകൾ നേരിട്ട ഡി കോക്ക് 8 ബൗണ്ടറികൾ ഉൾപ്പെടെ 52 റൺസും ബവുമ 3 ബൗണ്ടറികളും ഒരു സിക്സുമുൾപ്പടെ 49 റൺസും നേടി. രണ്ട് വിക്കറ്റുമായി ചഹറും ഓരോ വിക്കറ്റുമായി ജഡേജ,പാണ്ട്യ , സൈനി എന്നിവരും ഇന്ത്യക്ക് തുണയായി.