ഡിഹെയക്ക് പിന്നാലെ യുണൈറ്റഡിൽ കരാർ പുതുക്കി ലിണ്ടലോഫ്‌

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വിക്ടർ ലിണ്ടലോഫ്‌ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2024 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. സെൻട്രൽ ഡിഫണ്ടറായ താരം 2017 ലാണ് യുണൈറ്റഡിൽ എത്തുന്നത്. നിലവിൽ യുണൈറ്റഡ് പ്രതിരോധത്തിൽ ഹാരി മക്വയറിന് ഒപ്പം ഒന്നാം നമ്പർ പങ്കാളിയാണ് ലിണ്ടലോഫ്‌. സ്വീഡൻ ദേശീയ താരമാണ്.

2017 ൽ ബെൻഫിക്കയിൽ നിന്നാണ് താരം യുണൈറ്റഡിൽ എത്തുന്നത്. തുടക്ക കാലത്ത് അൽപം സമ്മിശ്ര പ്രകടനങ്ങൾ നടത്തിയെങ്കിലും പിന്നീട് മികച്ച പ്രകടനങ്ങളുമായി ആദ്യ ഇലവനിലെ അഭിവാജ്യ ഘടകമാവാൻ താരത്തിനായി. ക്ലബ്ബിനായി ഇതുവരെ 74 തവണ കളിച്ചിട്ടുണ്ട്. 31 തവണ സ്വീഡൻ ദേശീയ കുപ്പായവും താരം അണിഞ്ഞിട്ടുണ്ട്.