പരിക്കേറ്റ ആൽബ രണ്ടാഴ്ച പുറത്ത്

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജോർദി ആൽബയ്ക്ക് പരിക്ക്. ഇന്നലെ ബൊറൂസിയ ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിലായിരുന്നു ആൽബയ്ക്ക് പരിക്കേറ്റത്. ആദ്യ പകുതിയിൽ പരിക്കേറ്റ ആൽബയെ ഉടൻ തന്നെ പിൻവലിച്ചിരുന്നു. ആൽബ രണ്ടാഴ്ചയോളം പുറത്തിരിക്കും എന്ന് ബാഴ്സലോണ അറിയിച്ചു. ഹാംസ്ട്രിങ് ഇഞ്ച്വറിയാണ്.

സുവാരാസും മെസ്സിയും പരിക്ക് കഴിഞ്ഞ് തിരിച്ചെത്തി എന്ന് ആശ്വസിക്കുമ്പോൾ ആണ് പുതിയ പരിക്ക് ബാഴ്സലോണക്ക് പ്രശ്നമാകുന്നത്. ഗ്രാനഡ, വിയ്യറയൽ, ഗെറ്റഫെ എന്നീ ടീമുകൾക്ക് എതിരായ മത്സരങ്ങൾ ആൽബയ്ക്ക് നഷ്ടമാകും. കഴിഞ്ഞ ആഴ്ച ഡിഫൻഡർ ഉംറ്റിറ്റിക്കും പരിക്കേറ്റിരുന്നു.