പേരു മാറ്റത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ റോയൽ ചലഞ്ചേഴ്‌സ് പേരു മാറ്റത്തിനൊരുങ്ങുന്നു. നിലവിൽ ഉണ്ടായിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്ന പേരുമാറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാവും മാറുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നിന്ന് ബാംഗ്ലൂർ എന്ന ഭാഗം ഒഴിവാക്കി റോയൽ ചലഞ്ചേഴ്‌സ് എന്ന് മാത്രമാക്കിയിട്ടുണ്ട്. ഈ മാസം 16ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

നേരത്തെ ബാംഗ്ലൂർ സിറ്റിയുടെ പേര് ബെംഗളൂരു എന്ന് മാറ്റിയപ്പോൾ റോയൽ ചലഞ്ചേഴ്‌സ് പേരു മാറ്റിയിരുന്നില്ല. ഇതുവരെ ബാംഗ്ലൂർ എന്ന് തന്നെയായിരുന്നു ടീമിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ ചില ആരധകർ ടീമിന്റെ പേരിൽ നിന്ന് ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. 1972 വരെ ബെംഗളൂരു എന്നായിരുന്നു ഗാർഡൻ സിറ്റിയുടെ പേര്. തുടർന്ന് 2014ലാണ് കർണാടക ഗവൺമെൻറ് ബാംഗ്ലൂരിന്റെ പേർ വീണ്ടും ബെംഗളൂരു എന്നാക്കിയത്.

Advertisement