റോബിൻ സിംഗ് ഇനി യു എ ഇ ക്രിക്കറ്റിന്റെ തലപ്പത്ത്

- Advertisement -

മുൻ ഇന്ത്യ ഓൾ റൗണ്ടർ റോബിൻസിംഗ് പുതിയ ചുമതലയേറ്റു. യു എ ഇ ക്രിക്കറ്റിലെ വലിയ സ്ഥാനമായ ഡയറക്ടർ ഓഫ് ക്രിക്കറ്റായാണ് റോബിൻ സിംഗ് ചുമതലയേറ്റത്. നേരത്തെ യു എ ഇ അവരുടെ പരിശീലകനായ‌ ബ്രൗണിനെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെ ആണ് ഈ പുതിയ നിയമനം. വളരെ വലിയ പ്രതിസന്ധിയിലൂടെ കടന്നും പോകുന്ന യു എ ഇ ക്രിക്കറ്റിനെ നേർവഴിയിലേക്ക് എത്തിക്കുക ആകും റോബിൻ സിംഗിന്റെ ആദ്യ ചുമതല.

ഇന്ത്യക്ക് വേണ്ടി 136 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് റോബിൻ സിംഗ്. ഇന്ത്യക്ക് വേണ്ടി 69 വികറ്റും 2236 റൺസും നേടിയിട്ടുണ്ട്. ഐ പി എൽ ക്ലബായ മുംബൈ ഇന്ത്യൻസിലും കരീബിയൻ ലീഗിലെ ബാർബൊദൊസ് ട്രിഡെന്റ്സിലും പരിശീലകന്റെ വേഷത്തിൽ റോബിൻ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്.

Advertisement