ഇന്ത്യയ്ക്ക് അവസാന ഓവറിൽ സെറ്റ് ബാറ്റ്സ്മാന്‍ ഇല്ലാത്തതിനാൽ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു – റോവ്മന്‍ പവൽ

Sports Correspondent

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 വിജയം 4 റൺസിനായിരുന്നു. അവസാന ഓവറിലേക്ക് മത്സരം എത്തുമ്പോള്‍ 10 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. എന്നാൽ ഒരു സെറ്റ് ബാറ്റ്സ്മാന്‍ അവര്‍ക്കായി ക്രീസിലില്ലായിരുന്നു എന്നത് തങ്ങള്‍ക്ക് ആത്മവിശ്വാസം നൽകിയിരുന്നുവെന്നാണ് വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മന്‍ പവൽ പറഞ്ഞത്.

റൊമാരിയോ ഷേപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കുൽദീപ് യാദവിന്റെ വിക്കറ്റ് വീണപ്പോള്‍ തൊട്ടുമുമ്പത്തെ ഓവറിൽ രണ്ട് ബൗണ്ടറി നേടിയ അര്‍ഷ്ദീപ് ഇന്ത്യയ്ക്ക് പ്രതീക്ഷയായി നിലകൊണ്ടു. എന്നാൽ അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ താരത്തിനും സാധിക്കാതെ പോയപ്പോള്‍ അഞ്ചാം പന്തിൽ അര്‍ഷ്ദീപ് റണ്ണൗട്ടായി പുറത്തായി. 7 പന്തിൽ 12 റൺസായിരുന്നു താരം നേടിയത്.