കോഹ്‍ലി റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, റൂട്ടിന് മൂന്നാം സ്ഥാനം

Sports Correspondent

ചെന്നൈ ടെസ്റ്റിലെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ മുന്നേറ്റം നടത്തി ജോ റൂട്ട്. ചെന്നൈയില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ വിജയത്തില്‍ 218 റണ്‍സുമായി മികവ് പുലര്‍ത്തിയ റൂട്ട് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശ്രീലങ്കയിലും മികവ് പുലര്‍ത്തയ താരം അവിടെ മൂന്ന് ടെസ്റ്റില്‍ നിന്ന് 684 റണ്‍സ് നേടിയിരുന്നു. 883 റേറ്റിംഗ് പോയിന്റാണ് റൂട്ടിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കെയിന്‍ വില്യംസണക്കാള്‍ 36 പോയിന്റ് പിറകെയും സ്മിത്തിനെക്കാള്‍ 8 പോയിന്റ് പിന്നിലുമായാണ് റൂട്ട് നിലകൊള്ളുന്നത്.

അതേ സമയം വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.