രോഹിതിന് കീഴിൽ താരങ്ങൾക്ക് വ്യക്തത ഉണ്ട്” – ഗവാസ്കർ

ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് സുനിൽ ഗവാസ്കർ‌. രോഹിത് ടീമിന് സന്തുലിതാവസ്ഥ നൽകുന്നു‌‌ കളിക്കാർക്ക് അവരുടെ റോളുകളെ കുറിച്ച് വ്യക്തതയുണ്ട്. ഡ്രസ്സിംഗ് റൂമിൽ ഞാൻ ഇല്ലാത്തതിനാൽ വ്യക്തത മുമ്പ് ഇല്ലെന്ന് ഞാൻ പറയുന്നില്ല. ഗവാസ്കർ പറയുന്നു‌. എന്നാൽ രോഹിത് ശർമ്മ താരങ്ങളോട് സംസാരിക്കുന്നുണ്ടെന്നും കളിക്കാർക്ക് അവരുടെ റോളുകൾ വ്യക്തമായി അറിയാമെന്നും ഗവാസ്കർ പറഞ്ഞു.

ക്യാപ്റ്റനും ടീമും അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കളിക്കാർ ഇപ്പോൾ അറിയാമെന്നും അതിനാൽ, കളിക്കാർ പ്രതീക്ഷകൾക്കും ഉത്തരവാദിത്തത്തിനും അനുസരിച്ച് കളിക്കാ‌ പരമാവധി ശ്രമിക്കുന്നു എന്നു. ഗവാസ്‌കർ പറഞ്ഞു.