വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ കാണ്ടാമൃഗത്തെ സംരക്ഷിക്കാൻ ഇറങ്ങി തിരിച്ച് ഇന്ത്യൻ താരം രോഹിത് ശർമ്മ. സെപ്തംബർ 22ന് ഉള്ള ലോക കാണ്ടാമൃഗ ദിനത്തിന്റെ അന്ന് ഈ ക്യാമ്പയിൻ തുടങ്ങാനാണ് രോഹിത് ശർമയുടെ പദ്ധതി. രോഹിത് ഫോർ റിനോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ വേൾഡ് വൈഡ് ഫണ്ടിന്റെയും അനിമൽ പ്ലാനറ്റിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
There are approx. 3500 #Greateronehornedrhinos in the world today; 82% of them in India. Join me to #batforrhinos on #worldrhinoday and support measures to protect these animals in the wild. Log onto https://t.co/Qnhv9NhdHu to support the cause. @WWFINDIA @AnimalPlanetIn pic.twitter.com/iMUy315MAr
— Rohit Sharma (@ImRo45) September 4, 2019
തന്റെ സോഷ്യൽ മീഡിയയിലൂടെ രോഹിത് ശർമ്മ തന്നെയാണ് ഈ ക്യാമ്പയിനെ പറ്റി ആരാധകരെ അറിയിച്ചിച്ചത്. ഇന്ത്യൻ കാണ്ടാമൃഗങ്ങൾ വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശനഷ്ടം തുടങ്ങി പ്രശ്നങ്ങളെ തുടർന്ന് വംശനാശ ഭീഷണി നേരിടുന്നത് തടയാൻ വേണ്ടിയാണ് പുതിയ ക്യാമ്പയിനുമായി രോഹിത് ശർമ്മ രംഗത്തെത്തിയത്.
ലോകത്താകമാനം 3500 ഇന്ത്യൻ കാണ്ടാമൃഗങ്ങൾ ഉണ്ടെന്നാണ് കാണാക്കപ്പെടുന്നത്. ഇതിന്റെ 82 ശതമാനവും ഇന്ത്യയിൽ തന്നെയാണ് ഉള്ളത്.