ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മക്ക് വിശ്രമം, ആദ്യ മത്സരത്തിൽ രഹാനെ നായകനാവും

Rohitrahane

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.സി.സി.ഐ താരത്തിന് വിശ്രമം അനുവദിക്കുന്നത്. രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

കൂടാതെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിക്കും. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്കെ രഹാനെയാവും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലി ടീമിൽ തിരിച്ചെത്തും. നേരത്തെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. താരത്തിന്റെ അഭാവത്തിൽ രോഹിത് ശർമ്മയാവും ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

Previous articleഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ബെൻ സ്റ്റോക്സ്
Next articleലിവർപൂൾ ഇതിഹാസം ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകൻ