ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷമുള്ള മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിച്ച രോഹിത് ശർമ്മ ഇന്ത്യൻ പിച്ചുകൾക്ക് എതിരായ വിമർശനങ്ങൾ ശരിയല്ല എന്ന് ചൂണ്ടി കാട്ടി. രണ്ട് ദിവസം കൊണ്ട് കേപ്ടൗണിലെ ടെസ്റ്റ് അവസാനിച്ചു എങ്കിലും ഇതുപോലുള്ള വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നതിൽ ഒരു പ്രശ്നവും തങ്ങൾക്ക് ഇല്ല എന്ന് രോഹിത് പറഞ്ഞു. പക്ഷെ മറ്റ് ടീമുകൾ ഇന്ത്യൻ പിച്ചുകളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് അതുപോലെ വിട്ടുനിൽക്കണം എന്നും രോഹിത് പറഞ്ഞു.
“ഇന്ത്യയിലെ പിച്ചുകളെക്കുറിച്ച് ആരും പരാതി പറയാതിരിക്കുന്ന കാലത്തോളം ഇതുപോലുള്ള പിച്ചുകളിൽ കളിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. സ്വയം വെല്ലുവിളിക്കാനാണ് നിങ്ങൾ ഇവിടെ വന്നത്. ആളുകൾ ഇന്ത്യയിലേക്ക് വരുമ്പോൾ അതും വെല്ലുവിളി നിറഞ്ഞതാണ്, ”മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ശർമ്മ പറഞ്ഞു..
ലോകകപ്പ് ഫൈനലിന്റെ പിച്ചിന് ബിലോ ആവറേജ് റേറ്റിംഗ് കിട്ടിയതിനെയും രോഹിത് വിമർശിച്ചു. “വേൾഡ് കപ്പ് ഫൈനൽ പിച്ച് ശരാശരിയിൽ താഴെയാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു ബാറ്ററിന് സെഞ്ച്വറി നേടാൻ അവിടെ കഴിഞ്ഞു.അതെങ്ങനെ മോശം പിച്ച് ആകും?” അദ്ദേഹം കൂട്ടിച്ചേർത്തു