രോഹിത് ശർമ്മക്ക് പരിക്ക്, ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം സംശയത്തിൽ

Rohitsharma

ഇന്ത്യൻ ഏകദിന-ടി20 ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പരിക്ക്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. രോഹിത് ശർമ്മയുടെ കൈ വിരലിനാണ് പരിക്കേറ്റത്. പരിക്കേറ്റതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

രോഹിത് ശർമ്മക്ക് പകരം കളിയ്ക്കാൻ ഇന്ത്യ എ ടീം ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചാലിനെ കവർ പ്ലെയറായി ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് ശർമ്മ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഡിസംബർ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായതിന് ശേഷം രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യൻ കളിയ്ക്കാൻ പോവുന്ന ആദ്യ ഏകദിന പരമ്പര കൂടിയാണിത്.

Previous articleയൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്സലോണക്ക് നാപോളി എതിരാളികൾ, ഫിക്സ്ചർ ഇങ്ങനെ
Next articleഅഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിക്കും