മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി കോഹ്‍ലിയുടെ ഫോമിനെ കാര്യമായി ബാധിച്ചിരുന്നുവെന്നും ഏകദിനത്തിലും ക്യാപ്റ്റന്‍സി രോഹിത്തിന് നല്‍കിയത് മികച്ച തീരുമാനം എന്ന് പറഞ്ഞ് കിരൺ മോറെ. ഈ ഒരു തീരുമാനം എടുക്കുവാന്‍ എന്നാൽ ബിസിസിഐ വൈകിയെന്നതാണ് തനിക്ക് പറയുവാനുള്ളതെന്നും കിരൺ മോറെ വ്യക്തമാക്കി.
വിരാട് കോഹ്‍ലിയുടെ ബൈലാറ്ററൽ റെക്കോര്‍ഡുകള്‍ മികച്ചതാണെങ്കിലും ഐസിസി മത്സരയിനങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കേണ്ടതുണ്ടെന്നും മോറെ കൂടിച്ചേര്‍ത്തു. ഏകദിനത്തിൽ 71 ശതമാനം വിജയം ആണ് കോഹ്‍ലിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.