ടെസ്റ്റ് പരമ്പരക്ക് രോഹിത് ശർമ്മ ഉണ്ടാവില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. മുംബൈയിൽ പരിശീലനം നടത്തുന്നതിടെ താരത്തിന്റ ഹാംസ്ട്രിംഗിനാണ് പരിക്കേറ്റത്. ഡിസംബർ 26ന് ദക്ഷിണാഫ്രിയുമായുള്ള പരമ്പര തുടങ്ങാനിരിക്കെയാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്.

കഴിഞ്ഞ ആഴ്ചയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചത്. എന്നാൽ പുതിയ വൈസ് ക്യാപ്റ്റനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മക്ക് പകരക്കാരനായി ഇന്ത്യൻ എ ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചലിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദിന പരമ്പരക്ക് മുൻപ് രോഹിത് ശർമ്മ പരിക്ക് മാറി തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.