CricketFeatured

നന്നായി കളിക്കുന്നില്ല എന്ന് തോന്നുമ്പോൾ വിരമിക്കും എന്ന് രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷം വിരമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രോഹിത് ശർമ്മ മറുപടി പറഞ്ഞു. താൻ വേണ്ടത്ര നന്നായി കളിക്കുന്നില്ലെന്ന് തോന്നിയാൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനം എടുക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.

രോഹിത് ശർമ്മ 24 03 09 18 07 24 224

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ തൻ്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും താൻ മെച്ചപ്പെട്ടു എന്നാണ് കരുതുന്നത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഒരു ദിവസം ഞാൻ വേണ്ടത്ര നല്ല നിലയിലല്ല കളിക്കുന്നത് എന്ന് തോന്നിയാൽ, എനിക്ക് കളിക്കാൻ ആകുന്നില്ല എന്ന് തോന്നിയാൽ ഞാൻ വിരമിക്കും.” രോഹിത് ശർമ്മ പറഞ്ഞു.

“എനിക്ക് തോന്നുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി എൻ്റെ ക്രിക്കറ്റ് മെച്ചപ്പെട്ടു എന്ന്, ഞാൻ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ഇപ്പോൾ,” രോഹിത് പറഞ്ഞു.