ഇന്നലെ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ 30-ാം സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തിൽ 2020 ജനുവരിക്ക് ശേഷമുള്ള രോഹിതിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. എന്നിരുന്നാലും, “മൂന്ന് വർഷത്തിനുള്ളിൽ” ഇത് തന്റെ ആദ്യ സെഞ്ച്വറിയാണെന്ന കളി ബ്രോഡ്കാസ്റ്റ് ചെയ്ത സ്റ്റാർ റിപ്പോർട്ട് ചെയ്തത് ഇന്ത്യൻ ക്യാപ്റ്റനെ അലോസരപ്പെടുത്തി. സംപ്രേക്ഷണം ചെയ്യുന്നവർ സാഹചര്യത്തെക്കുറിച്ച് കൂടുതൽ കൃത്യമായ ചിത്രം നൽകേണ്ടതായിരുന്നുവെന്ന് രോഹിത് പറഞ്ഞു.
പരിക്കും കോവിഡ് -19 പാൻഡെമിക്കും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12 ഏകദിന മത്സരങ്ങൾ മാത്രമാണ് താൻ കളിച്ചതെന്ന് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ രോഹിത് പറഞ്ഞു. എല്ലാവരും അങ്ങനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020ൽ പാൻഡെമിക് കാരണം എല്ലാവരും വീട്ടിലിരുന്നു 2020 എന്ന ഒരു വർഷം ഏകദിനമേ ഇല്ലായിരുന്നു. ആ സമയത്ത് താൻ രണ്ട് ടെസ്റ്റുകൾ മാത്രമേ കളിച്ചിട്ടുള്ളൂ. അതിനാൽ ബ്രോഡ്കാസ്റ്റർ എല്ലാം കണക്കിൽ എടുക്കണമായിരുന്നു. ശരിയായ വിവരങ്ങൾ നൽകാത്തതിൽ ബ്രോഡ്കാസ്റ്ററോട് തനിക്ക് അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.