ധാക്കയിലും രോഹിത് ഇല്ല

Sports Correspondent

Rohitsharma

ഡിസംബര്‍ 22ന് ധാക്കയിൽ ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ്മ കളിക്കില്ല. ആദ്യ ടെസ്റ്റിലേത് പോലെ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ കെഎൽ രാഹുല്‍ ഇന്ത്യയെ നയിക്കും. പരമ്പരയിൽ ചട്ടോഗ്രാമിൽ നടന്ന ആദ്യ ടെസ്റ്റിലെ വിജയത്തിലൂടെ ഇന്ത്യ 1-ന് മുന്നിലാണ്.

രോഹിത്തിന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് പരിക്കേറ്റത്. നിലവിൽ മുംബൈയിലാണ് രോഹിത്. താരത്തിന് ബാറ്റ് ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഫീൽഡിംഗിനിടെ പരിക്ക് കൂടുതലാകുവാനുള്ള സാധ്യതയുള്ളതിനാലാണ് മത്സരത്തിൽ കളിപ്പിക്കേണ്ടെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

ജനുവരി 3ന് ആരംഭിയ്ക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിൽ രോഹിത് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.