“പിച്ചിൽ അല്ല കളിയിൽ ശ്രദ്ധിക്കൂ” – ഓസ്ട്രേലിയൻ മാധ്യമങ്ങളോട് രോഹിത് ശർമ്മ

Newsroom

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സംസാരിച്ച രോഹിത് ശർമ്മ നാഗ്പൂർ പിച്ചിനെക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകി. എല്ലാവരും പിച്ചിനെക്കാൾ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്ന് രോഹിത് പറഞ്ഞു. ഇത്രയധികം പിച്ചിലേക്ക് നോക്കണ്ട എന്നും ക്രിക്കറ്റ് കളിക്കാൻ നോക്കു എന്നും ക്യാപ്റ്റൻ പറയുന്നു. കളിക്കുന്ന 22 പേരും മികച്ച കളിക്കാരാണ് എന്നും രോഹിത് പറഞ്ഞു.

Picsart 23 02 08 15 10 39 446

നാഗ്പൂർ ട്രാക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരിക്കും എന്നുൻ രോഹിത് രോഹിത് പറഞ്ഞു. നാല് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പര വിജയിക്കുക എന്നത് തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.