ജോട്ട ഇന്ന് ബെസികാസിനെതിരെ കളിക്കില്ല

ഇന്ന് യൂറോപ്പ ലീഗിൽ നടക്കുന്ന മത്സരത്തിൽ വോൾവ്സിന്റെ സ്ട്രൈക്കർ ജോട കളിക്കില്ല. ഇന്ന് ഇസ്താംബുളിൽ നടക്കുന്ന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികാസിനെ ആണ് വോൾവ്സ് ഇന്ന് നേരിടേണ്ടത്. കാൽ വിരലിന് ഏറ്റ പരിക്ക് കാരണമാണ് ജോട ഇന്ന് കളിക്കാത്തത് എന്ന് വോൾവ്സ് പരിശീലകൻ നുനോ ഗോമസ് പറഞ്ഞു. വാറ്റ്ഫോർഡിനെതിരായ മത്സരത്തിലും ജോട്ട കളിച്ചിരുന്നില്ല.

എന്നാൽ പരിക്ക് ഭേദമാകാൻ ആയെന്നും അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ജോട്ട കളിക്കും എന്നും വോൾവ്സ് അറിയിച്ചു. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു ജോട്ടയ്ക്ക് പരിക്കേറ്റിരുന്നത്. യൂറോപ്പ ലീഗിൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വോൾവ്സ് ബാർഗയോട് പരാജയപ്പെട്ടിരുന്നു.

Previous articleരോഹിതിന് ഡബിൾ സെഞ്ചുറിയില്ല, ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ
Next article150 കടന്ന് മായങ്ക് അഗർവാൾ!!