ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ സര്‍വ്വാധിപത്യവുമായി ഇന്ത്യ. കെന്നിംഗ്ടൺ ഓവലില്‍ ഇംഗ്ലണ്ടിനെ 110 റൺസിലൊതുക്കിയ ശേഷം ഇന്ത്യ 18.4 ഓവറിൽ 10 വിക്കറ്റ് വിജയം നേടുമ്പോള്‍ അര്‍ദ്ധ ശതകം നേടിയ രോഹിതാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.
114 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ശിഖര്‍ ധവാനുമായി രോഹിത് ശര്‍മ്മ നേടിയത്. രോഹിത് ശര്‍മ്മ 58 പന്തിൽ 76 റൺസും ശിഖര്‍ ധവാന്‍ 31 റൺസും നേടിയാണ് വിജയികള്‍ക്കായി തിളങ്ങിയത്.














