ഓവൻ വിൻഡാൽ ഇനി അയാക്സ് താരം

20220712 195514

ഓവൻ വിൻഡാൽ അയാക്സിലേക്കുള്ള നീക്കം പൂർത്തിയാക്കി. താരം 2027വരെയുള്ള കരാർ ഒപ്പുവെച്ചതായി അയാക്സ് ഇന്ന് പ്രഖ്യാപിച്ചു. ഡച്ച് ലീഗിലെ തന്നെ അൽക്മാർ ക്ലബിൽ നിന്നാണ് ഓവൻ വിൻഡാൽ അയാക്സിൽ എത്തുന്നത്. പത്ത് മില്യൺ യൂറോയോളം ആകും ട്രാൻസ്ഫർ തുക.

2016ൽ ആയിരുന്നു അൽക്മാറിനായി വിൻഡാൽ സീനിയർ അരങ്ങേറ്റം നടത്തിയത്. അവസാന സീസണുകളിൽ ടീമിലെ സ്ഥിരം സാന്നിധ്യമാണ് വിൻഡാൽ. അവസാന സീസണിൽ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. 163 മത്സരങ്ങളിൽ അൽക്മാറിനീഎ ഇരുപത്തിരണ്ടുകാരൻ പ്രതിനിധീകരിച്ചിട്ടുണ്ട്. നെതർലണ്ട്സ് ദേശിയ ടീമിന് വേണ്ടി പതിനൊന്ന് മത്സരങ്ങളിലും താരം ഇറങ്ങിയിട്ടുണ്ട്.