രോഹിത്തിന്റെ ക്യാപ്റ്റന്‍സി പ്രശംസനീയം: ലക്ഷ്മണ്‍

- Advertisement -

വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് വിവിഎസ് ലക്ഷ്മണ്‍. 2018ല്‍ മികച്ച ബാറ്റിംഗ് ഫോമിലുള്ള താരം ക്യാപ്റ്റന്‍സിയിലും മികച്ച രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

ഏഷ്യ കപ്പിലും വിന്‍ഡീസിനെതിരെ ടി20 പരമ്പര വിജയവും ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നിദാഹസ് ട്രോഫിയിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ആയിരുന്നു.

വ്യക്തമായ പദ്ധതികളോടെയാണ് രോഹിത് തന്റെ ക്യാപ്റ്റന്‍സിയെ സമീപിക്കുന്നതെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കുന്ന രോഹിതിനു പരീക്ഷണങ്ങള്‍ക്ക് മുതിരുവാനും തീരെ ഭയമില്ലെന്ന് വിവിഎസ് അഭിപ്രായപ്പെട്ടു.

ഐപിഎലില്‍ മുംബൈയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ചിട്ടുള്ള രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് മുമ്പും പല തവണ കണ്ടിട്ടുള്ളതാണ്.

Advertisement