ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം വെള്ളിയാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള പ്രസ് കോൺഫറൻസിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ടീമിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചു. തോൽവിയോടെ പരമ്പര 2-1 എന്ന നിലയിലാണ് ഉള്ളത്.
വെല്ലുവിളി നിറഞ്ഞ പിച്ചിൽ തന്റെ ടീമിന്റെ ധീരതയുടെ അഭാവമാണ് തോൽവിക്ക് കാരണമെന്ന് രോഹിത് ശർമ്മ പറഞ്ഞു, ഇന്ത്യ പേടിയോടെ കളിച്ചത് ഓസ്‌ട്രേലിയൻ ബൗളർമാരെ, പ്രത്യേകിച്ച് നഥാൻ ലിയോണിന് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിച്ചു. “വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ നിങ്ങൾ കളിക്കുമ്പോൾ, നിങ്ങൾ ധൈര്യമുള്ളവരായിരിക്കണം. ബൗളർമാരെ ഒരു പ്രത്യേക സ്ഥലത്ത് പന്തെറിയാൻ ഞങ്ങൾ അനുവദിച്ചതായി എനിക്ക് തോന്നി,” അദ്ദേഹം പറഞ്ഞു.
ഇങ്ങനെയുള്ള പിച്ചുകളിൽ ബൗളർമാർ ലെങ്ത് കണ്ടെത്തുമ്പോൾ ബാറ്റ് ചെയ്യുന്നവർ അവരുടെ ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. അത് ഈ ടെസ്റ്റിൽ ഉണ്ടായില്ല. കുറച്ച് കളിക്കാർ ഉത്തരവദിത്തങ്ങൾ ഏറ്റെടുത്ത് ടീമിനെ നല്ല ടോട്ടലിലേക്ക് നയിക്കണമായിരുന്നു എന്നും അത് ഉണ്ടായില്ല എന്നും ക്യാപ്റ്റൻ പറഞ്ഞു.