മലയാളിയായ റിസ്വാന്റെയും മുഹമ്മദ് ഉസ്മാന്റെയും ശതങ്ങളുടെ ബലത്തില്‍ യുഎഇയ്ക്ക് വിജയം

Chundangapoyilrizwan
- Advertisement -

അയര്‍ലണ്ട് നല്‍കിയ 270 റണ്‍സ് വിജയ ലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് യുഎഇ. ചുണ്ടംഗപൊയില്‍ റിസ്വാനും മുഹമ്മദ് ഉസ്മാനും നേടിയ ശതകങ്ങളുടെ ബലത്തില്‍ ആണ് യുഎഇയുടെ ഈ വിജയം. ഒരു ഘട്ടത്തില്‍ 51/3 എന്ന നിലയില്‍ വീണ യുഎഇയ്ക്ക് വേണ്ടി നാലാം വിക്കറ്റില്‍ മലയാളി താരമായി ചുണ്ടംഗപൊയില്‍ റിസ്വാനും മുഹമ്മദ് ഉസ്മാനും ചേര്‍ന്ന് 184 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്.

109 റണ്‍സ് നേടിയ റിസ്വാനെ കര്‍ട്ടിസ് കാംഫര്‍ പുറത്താക്കിയെങ്കിലും മുഹമ്മദ് ഉസ്മാന്‍ പുറത്താകാതെ 102 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി. അയര്‍ലണ്ട് ബൗളര്‍മാരില്‍ ബാരി മക്കാര്‍ത്തി, കര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement