പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകത്തിന്റെ ബലത്തില്‍ അയര്‍ലണ്ടിന് 269 റണ്‍സ്

Paulstirling
- Advertisement -

യുഎഇയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 269 റണ്‍സ് നേടി അയര്‍ലണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് നേടിയ ശതകത്തിന്റെയും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് അയര്‍ലണ്ടിന് ഈ സ്കോര്‍ നേടാനായത്.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. 53 റണ്‍സ് നേടിയ ബാല്‍ബിര്‍ണേയെ പുറത്താക്കി അഹമ്മദ് റാസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പോള്‍ സ്റ്റിര്‍ലിംഗ് 131 റണ്‍സ് നേടി. കെവിന്‍ ഒബ്രൈന്‍(23), കര്‍ടിസ് കാംഫര്‍(24) എന്നിവരും ശ്രദ്ധേയമായ സംഭാവന അയര്‍ലണ്ടിന് വേണ്ടി നേടി.

ഗാരെത്ത് ഡെലാനിയുമായി ചേര്‍ന്ന് സ്റ്റിര്‍ലിംഗ് ആറാം വിക്കറ്റില്‍ 38 പന്തില്‍ നിന്ന് 61 റണ്‍സാണ് നേടിയത്. ഡെലാനി 15 പന്തില്‍ 21 റണ്‍സ് നേടി. യുഎഇ ബൗളര്‍മാരില്‍ രോഹന്‍ മുസ്തഫ 2 വിക്കറ്റ് നേടി.

Advertisement