പാക് വിജയം ഉറപ്പാക്കി റിസ്വാന്‍, അര്‍ദ്ധ ശതകങ്ങളുമായി ഫകര്‍ സമനും ബാബര്‍ അസമും

Mohammedrizwan

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 6 വിക്കറ്റ് വിജയവുമായി പാക്കിസ്ഥാന്‍. ബാബര്‍ അസം, ഫകര്‍ സമന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷവും മൊഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

48.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാന്‍ വിജയം നേടിയപ്പോള്‍ റിസ്വാന്‍ 77 റൺസുമായി പുറത്താകാതെ നിന്നു. ബാബര്‍ 66 റൺസും ഫകര്‍ സമന്‍ 56 റൺസും നേടിയപ്പോള്‍ 23 പന്തിൽ 32 റൺസുമായി ഹാരിസ് സൊഹൈല്‍ നിര്‍ണ്ണായക സംഭാവന ടീമിനായി നൽകി.