മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറി കടന്ന് യുവതാരം റിഷഭ് പന്ത്. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗം 50 വിക്കറ്റ് നേടിയ വിക്കറ്റ് കീപ്പറായി മാറി റിഷഭ് പന്ത്. 11 ടെസ്റ്റിൽ നിന്നുമാണ് പന്ത് 50 ഇരകളെ വീഴ്ത്തിയത്. 15 ടെസ്റ്റുകൾ വേണ്ടി വന്നു ധോണിക്ക് ഈ നേട്ടം സ്വന്തമാക്കാൻ.
കരീബിയൻസിന്റെ ബ്രാത്വൈറ്റിനെ പവലിയനിലേക്ക് അയച്ച ശേഷമാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഏറ്റവുമധികം ക്യാച്ച് ഒരു ടെസ്റ്റിൽ എടുത്ത വിക്കറ്റ്കീപ്പറായി മാറിയിരുന്നു പന്ത്. റസ്സലിനും എബിഡിക്കും ഒപ്പം 11 ക്യാച്ചെടുത്ത് ഈ റെക്കോർഡ് പങ്കിടുകയായിരുന്നു പന്ത്.