ബാഴ്സലോണയുടെ റഫീന ഇനി സെൽറ്റ വിഗോയിൽ

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ബാഴ്സലോണ താരം റഫീന ക്ലബ് വിട്ടു. സ്പാനിഷ് ക്ലബായ സെൽറ്റ വിഗോ ആണ് റഫീനയെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷം നീണ്ട ലോൺ അടിസ്ഥാനത്തിലാണ് റഫീനയുടെ നീക്കം. താരത്തെ വിൽക്കാൻ ആണ് ബാഴ്സലോണ ശ്രമിച്ചത് എ‌ങ്കിലും അത് നടന്നില്ല. തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് റഫീന ഇപ്പോൾ ബാഴ്സയിൽ ഉള്ളത്.

ബാഴ്സലോണയിലൂടെ തന്നെ വളർന്നു വന്ന താരമാണ് റഫീന. മുമ്പും സെൽറ്റയിൽ ലോണിൽ റഫീന കളിച്ചിട്ടുണ്ട്. 2013-14 സീസണിൽ ആയിരുന്നു സെൽറ്റ വിഗോയിൽ റഫീന കളിച്ചത്. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ ലോണിൽ റഫീന കളിച്ചിരുന്നു.