അരിയോള ഇനി റയൽ മാഡ്രിഡ് ജേഴ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ രണ്ടാം ഗോൾകീപ്പറായിരുന്ന അരിയോള ഇനി റയൽ മാഡ്രിഡിൽ കളിക്കും. റയൽ മാഡ്രിഡിന്റെ ഗോൾ കീപ്പർ നവാസിനെ പി എസ് ജി സ്വന്തമാക്കിയിരുന്നു. അതിനു പകരമായി ലോണിൽ ആണ് അരിയോള റയലിലേക്ക് പോകുന്നത്. ഒരു വർഷം നീണ്ട ലോൺ കരാറിലാണ് താരം ഒപ്പുവെച്ചത്. റയൽ മാഡ്രിഡിൽ കോർത്തോയുടെ പിറകിൽ രണ്ടാം സ്ഥാനത്തായിരിക്കും അരിയോള.

ചെറുപ്പ കാലം മുതൽ പി എസ് ജിക്ക് ഒപ്പം ഉള്ള താരമാണ് ഇദ്ദേഹം. 2006ൽ പി എസ് ജി യൂത്ത് ടീമുകൾക്കൊപ്പം ചേർന്ന താരം പിന്നീട് പി എസ് ജിയുടെ ഒന്നാം ഗോൾ കീപ്പർ ആയി വളരുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബുഫൺ എത്തുന്നത് വരെ അരിയോളയ്ക്ക് പാരീസിൽ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. എന്നാൽ ബുഫൻ വന്നതോടെ അരിയോളയുടെ സ്ഥാനം പിറകോട്ട് ആവുകയായിരുന്നു‌.25കാരനായ അരിയോള എട്ടു കിരീടങ്ങൾ പി എസ് ജിക്കൊപ്പം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും അരിയോള ഉണ്ടായിരുന്നു.