ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞയാഴ്ച നടന്ന കാർ അപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇപ്പോൾ ഡെറാഡൂണിൽ ചികൊത്സയിലാണ്. ഇന്മ് വൈകിട്ട് അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റും എന്നാണ് റിപ്പോർട്ടുകൾ. പന്തിന് നെറ്റിയിൽ രണ്ട് മുറിവുകൾ സംഭവിച്ചിരുന്നു. ആ മുറിവുകൾക്ക് ഉള്ള ചികിത്സ ഡെറാഡൂണിൽ നൽകിയിരുന്നു. എന്നാൽ പന്തിന്റെ വലതു കാൽമുട്ടിൽ ഏറ്റ പരിക്കിനുള്ള ചികിത്സയ്ക്ക് ആണ് മുംബൈയിലേക്ക് അദ്ദേഹത്തെ മാറ്റുന്നത്.
ലിഗമെന്റിൽ രണ്ട് പൊട്ടലുകൾ ഉണ്ട് എന്നാണ് റിപ്പോർട്ട്. ലിഗമെന്റ് ഇഞ്ച്വറി ബി സി സി ഐയുടെ കീഴിൽ ആയിരിക്കും ചികിത്സിക്കുക എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ബിസിസിഐയുടെ തന്നെ ഡോക്ടർമാരാകും മുംബൈയിൽ പന്തിനെ ചികിത്സിക്കുക. പന്ത് ആറ് മാസത്തോളം പുറത്ത് ഇരിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.