റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

Picsart 22 12 04 11 18 04 481

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. റിഷഭ് പന്തിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തതായി ബി സി സി ഐ ഇന്ന് അറിയിച്ചു. പന്ത് ഇന്നലെ ഇന്ത്യൻ ടീമിന്റെ മെഡിക്കൽ ടീമിനെ കണ്ടിരുന്നു. മെഡിക്കൽ ടീം ആണ് പന്തിനെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്.

ഇന്ത്യ 22 12 04 11 18 22 683

പന്തിന്റെ പരിക്ക് എന്താണെന്ന് ബി സി സി ഐ വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിൽ പന്ത് തിരികെയെത്തും. ഏകദിന പരമ്പരയിൽ പന്തിന് പകരം ആരെയും ഇന്ത്യ ടീമിലേക്ക് എടുക്കില്ല. 3 ഏകദിനങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുന്നത്.