ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ റിസള്‍ട്ട് ഓറിയന്റഡ് ആയ പിച്ചുകളാവും നിര്‍മ്മിക്കുക എന്ന പ്രതീക്ഷ പുലര്‍ത്തി ബംഗ്ലാദേശ് ടീം ലീഡര്‍ ഖാലിദ് മഹമ്മുദ്. ഏപ്രില്‍ 29ന് ആണ് രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ആദ്യ ടെസ്റ്റില്‍ ഇരു ടീമുകളും 1289 റണ്‍സാണ് നേടിയത്. അവസാന ദിവസത്തെ അവസാന സെഷന്‍ മഴ കൊണ്ട് പോയത് ഒഴിച്ചുള്ള സെഷനുകളില്‍ നിന്നാണ് ടീമുകള്‍ ഇത്രയും റണ‍്സ് നേടിയത്. കാഴ്ചയില്‍ പച്ച പ്രതലമുള്ള പിച്ചായിരുന്നുവെങ്കിലും പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരു പിന്തുണയും പിച്ചില്‍ നിന്നുണ്ടായില്ല.
പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്കും പിന്തുണയുണ്ടെങ്കില്‍ ഇരു ടീമുകള്‍ക്കും പരമ്പര സ്വന്തമാക്കുവാനുള്ള അവസരം ലഭ്യമാകുമെന്നാണ് ഖാലിദ് പറഞ്ഞത്.