വിജയവുമായി നാപോളി മൂന്നാം സ്ഥാനത്ത്

20210427 084016

സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്ന വിജയവുമായി നാപോളി. ഇന്നലെ ടൊറീനോയെ നേരിട്ട നാപോളി എകപക്ഷീയായ വിജയം തന്നെ ആണ് നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നാപോളിയുടെ വിജയം. തുടക്കം മുതൽ നാപോളിയുടെ പൂർണ്ണ ആധിപത്യം ആണ് കാണാൻ ആയത്‌. ആദ്യ പതിമൂന്ന് മിനുട്ടിൽ തന്നെ നാപോളി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

11ആം മിനുട്ടിൽ ബകയാകോയുടെ വക ആയിരുന്നു നാപോളിയുടെ ആദ്യ ഗോൾ‌ പിന്നാലെ 13ആം മിനുട്ടിൽ ഒസിമെൻ രണ്ടാം ഗോളും നേടി. കൂടുതൽ ഗോളുകൾ നേടാൻ അവസരം ഉണ്ടായിരുന്നു എങ്കിലും ഫിനിഷിങിലെ പോരായ്മ നാപോളിക്ക് തിരിച്ചടി ആയി. ടൊറീനോ താരം മാൻഡ്രെഗോര മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കണ്ട് പുറത്ത് പോയി. ഈ വിജയത്തോടെ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നാപോളി. നാപോളിക്ക് 66 പോയിന്റാണ് ഉള്ളത്. പിറകിൽ ഉള്ള യുവന്റസിനും മിലാനും 66 പോയിന്റ് തന്നെയാണ്.