വീണ്ടും പരാജയം, മിലാന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത അകലുന്നു

20210427 083911

എ സി മിലാന് അവസാന രണ്ട് മാസങ്ങൾ നിരാശയുടേത് മാത്രമാണ്‌. സീരി എ കിരീട സ്വപ്നത്തിൽ ഉണ്ടായിരുന്ന അവർ ഇപ്പോൾ യൂറോപ്പ ലീഗ സ്വപ്നം കാണുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ ലാസിയോയോടും പരാജയപ്പെട്ടതോടെയാണ് മിലാൻ ആദ്യ നാലിൽ നിന്നും താഴെ പോയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലാസിയോയുടെ വിജയം.

ലാസിയോയുടെ ഹോൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ആതിഥേയർ ലീഡ് എടുത്തു. ഇമ്മൊബിലെയുടെ പാസിൽ നിന്ന് കൊറേയ ആയിരുന്നു ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊറേയ തന്നെ ലീഡ് ഇരട്ടിയാക്കി. 87ആം മിനുട്ടിൽ ഇമ്മൊബിലെ മൂന്നാം ഗോളും നേടി. ഈ വിജയം ലാസിയോയെ 61 പോയിന്റുമായി ആറാം സ്ഥാനത്ത് നിർത്തുകയാണ്. മിലാൻ ആകട്ടെ കഴിഞ്ഞ മാച്ച് വീകിൽ രണ്ടാമത് ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഇപ്പോൾ അഞ്ചാമത് എത്തിയിരിക്കുകയാണ്. മിലാന് 66 പോയിന്റാണ് ഉള്ളത്. മുന്നിൽ ഉള്ള യുവന്റസിനും നാപോളിക്കും 66 പോയിന്റ് തന്നെയാണ്.