കാര്‍ത്തിക്കും രാഹുലും പുറത്തേക്ക്?

- Advertisement -

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ കെഎല്‍ രാഹുലും ദിനേശ് കാര്‍ത്തിക്കും ഉണ്ടാകില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയും ഏകദിന പരമ്പരയ്ക്കും ന്യൂസിലാണ്ടിലേക്കുമുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ടീമിനെ അടുത്ത് തന്നെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ വിവരം പുറത്ത് വരുന്നത്.

ദിനേശ് കാര്‍ത്തിക്കിന്റെ സ്ഥാനം നഷ്ടമാകുവാന്‍ കാരണം ഋഷഭ പന്ത് ധോണിയുടെ ബാക്കപ്പ് കീപ്പറായി ടീമില്‍ സ്ഥിരം ആകുവാന്‍ പോകുന്നു എന്നതാണെങ്കില്‍ മോശം ഫോം ആണ് കെഎല്‍ രാഹുലിനു വിനയായിരിക്കുന്നത്. സെലക്ഷന്‍ പാനല്‍ അടുത്ത ദിവസം തന്നെ ടീം പ്രഖ്യാപിക്കുമെന്നും അതില്‍ ഈ രണ്ട് താരങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ലെന്നുമാണ് അറിയുന്നത്.

ലോകകപ്പ് എത്താനിരിക്കുന്ന സാഹചര്യത്തില്‍ ഈ പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്ന ടീമാവും ഇംഗ്ലണ്ടില്‍ ലോകകപ്പിനു കളിക്കാന്‍ പോകുകയെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്.

Advertisement