ഡൽഹി ക്യാപിറ്റൽസിന് വേണ്ടി എവിടെയും ബാറ്റ് ചെയ്യാൻ തയ്യാർ : രഹാനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാനും താൻ തയ്യാറാണെന്ന് ഡൽഹി ക്യാപ്റ്റൽസ് താരം അജിങ്കെ രഹാനെ. എന്നാൽ ഓപ്പണറായി ബാറ്റ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ട്ടമെന്നും താരം പറഞ്ഞു. ടീമിൽ തന്റെ സ്ഥാനം എന്തായിരിക്കുമെന്ന് തനിക്ക് ഇതുവരെ അറിയില്ലെന്നും എന്നാൽ പരിശീലനം തുടങ്ങി കഴിഞ്ഞാൽ ആ കാര്യത്തിൽ വ്യക്തത വരുമെന്നും രഹാനെ പറഞ്ഞു.

തന്റെ കരിയറിൽ മുഴുവൻ താൻ ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്നെന്നും എന്നാൽ താൻ എവിടെ കളിക്കണമെന്ന് ടീം മാനേജ്‌മന്റ് ആണ് തീരുമാനിക്കേണ്ടതെന്നും രഹാനെ പറഞ്ഞു. തന്നോട് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാൻ ടീം മാനേജ്‌മന്റ് ആവശ്യപ്പെട്ടാൽ താൻ 100% ആത്മാർത്ഥതയോടെ അത് ചെയ്യുമെന്നും അജിങ്കെ രഹാനെ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിൽ എത്തിയ രഹാനെയും രാജസ്ഥാൻ റോയൽസും 6 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു.