ക്യാപ്റ്റന്‍ പറയുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ തയ്യാര്‍: ഉസ്മാന്‍ ഖ്വാജ

- Advertisement -

പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മോചനം നേടിയ ഉസ്മാന്‍ ഖ്വാജ തന്റെ നായകന്‍ ടിം പെയിന്‍ ആവശ്യപ്പെടുന്ന ഏത് ബാറ്റിംഗ് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ചു. പാക്കിസ്ഥാനെതിരെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത താരം ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനൊരുക്കമാണെന്നാണ് പറഞ്ഞത്. യുഎഇയില്‍ ഓസ്ട്രേലിയയെ രക്ഷിച്ച പ്രകടനം ഓപ്പണിംഗില്‍ നേടിയെങ്കിലും ആരോണ്‍ ഫിഞ്ചും വിക്ടോറിയയുടെ പുതുമുഖ ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് ഹാരിസുമെല്ലാം ഓപ്പണിംഗ് സ്ഥാനത്തിനായി മത്സരത്തിനുള്ളപ്പോളാണ് ഖ്വാജയുടെ ഈ പ്രഖ്യാപനം.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച പ്രകടനമാണ് മാര്‍ക്കസ് ഹാരിസ് പുറത്തെടുത്തത്. ഫിഞ്ചിനെ ഓപ്പണിംഗിലേക്ക് ടിം പെയിന്‍ പിന്തുണയ്ക്കുന്നതും ഹാരിസ് ഒരു യഥാര്‍ത്ഥ ഓപ്പണിംഗ് താരമാണെന്നതും ഖ്വാജയെ തന്റെ സ്ഥിരം മൂന്നാം നമ്പറിലേക്ക് മടങ്ങി ചെല്ലുവാന്‍ ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്. പരിക്കിനു ശേഷം മടങ്ങിയെത്തുന്ന ഖ്വാജ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ക്വീന്‍സ്‍ലാന്‍ഡിനു വേണ്ടി നവംബര്‍ 27നു മത്സരിക്കും.

Advertisement