മിക്ക് മകാർത്തി അയർലണ്ടിന്റെ പരിശീലകൻ ആയേക്കും

- Advertisement -

റിപ്പബ്ലിക് ഓഫ് അയർലാണ്ടിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാർടിൻ ഒനിയിലും ഒഴിഞ്ഞ സ്ഥാനത്തേക്ക് മുൻ അയർലണ്ട് താരമായ മിക്ക് മകാർത്തിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. അദ്ദേഹവുമായി ഇന്ന് അയർലണ്ട് എഫ് എ ചർച്ച നടത്തുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയർലണ്ട് പരിശീലകനായുള്ള മകാർത്തിയുടെ രണ്ടാം വരവാകും ഇത്. മുമ്പ് 1996 മുതൽ 2002 വരെ അദ്ദേഹം അയർലണ്ടിനെ പരിശീലിപ്പിച്ചിട്ടുണ്ട് .

ഇപ്സിച് ടൗണിന്റെ പരിശീലകനായാണ് അവസാനം മക്കാർത്തി പ്രവർത്തിച്ചത്. മുമ്പ് പ്രീമിയർ ലീഗിൽ വോൾവ്സിന്റെ കോച്ചായിരുന്നു. ഈ വർഷം ഒരു ജയം പോലും അയർലണ്ടിന് ഇല്ലാത്തത് കൊണ്ടായിരുന്നു മാർട്ടിൻ ഒനിയിലിനെ അയർലണ്ട് കഴിഞ്ഞ ദിവസം പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

Advertisement