ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് ഓസ്‌ട്രേലിയൻ താരം ആഷ്ടൺ അഗർ. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ താൻ രവീന്ദ്ര ജഡേജയുമായി സ്പിൻ ബൗളിങ്ങിനെ കുറിച്ച് ഒരുപാട് സംസാരിച്ചെന്നും ജഡേജ തന്നോട് പന്ത് കൂടുതൽ സ്പിൻ ചെയ്യാൻ പറഞ്ഞെന്നും അഗർ പറഞ്ഞു. രവീന്ദ്ര ജഡേജയുമായുള്ള ഈ സംസാരം തനിക്ക് ഒരുപാട് പ്രചോദനം നൽകിയെന്നും അഗർ പറഞ്ഞു.
നിലവിൽ ലോക ക്രിക്കറ്റിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയാണെന്നും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ ഒരു റോക്ക് സ്റ്റാർ ആണെന്നും അഗർ പറഞ്ഞു. അതെ സമയം ജഡേജ കളിക്കാനിറങ്ങുന്നത് കാണുന്നത് തന്നെ തനിക്ക് ആത്മവിശ്വാസം നൽകുമെന്നും ബാറ്റ് ചെയ്യുമ്പോഴും ഫീൽഡ് ചെയ്യുമ്പോഴും രവീന്ദ്ര ജഡേജയുടെ മനോഭാവം വളരെ മികച്ചതാണെന്നും അഗർ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിൽ ഓസ്ട്രേലിയക്ക് ആഷ്ടൺ അഗറുടെ പ്രകടനം ജയം നേടികൊടുത്തിരുന്നു. മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റാണ് മത്സരത്തിൽ അഗർ നേടിയത്.













