ത്രില്ലറിൽ വെസ്റ്റിൻഡീസിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക

Photo: Twitter/@OfficialSLC

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ശ്രീലങ്കക്ക് ജയം. ആവേശകരമായ മത്സരത്തിൽ 5 പന്ത് ബാക്കി നിൽക്കെയാണ് ശ്രീലങ്ക ഒരു വിക്കറ്റിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് എടുത്തു വിജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഷായ് ഹോപ്പിന്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് 289 റൺസ് എടുത്തത്. 17 പന്തിൽ 32 റൺസ് എടുത്ത കീമോ പോളും 41 റൺസ് എടുത്ത ചേസും ഹോപ്പിന് മികച്ച പിന്തുണ നൽകി. തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഫെർണാണ്ടോയും ക്യാപ്റ്റൻ കരുണരത്‌നയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. കരുണരത്‌ന 52 റൺസും ഫെർണാഡോ 50 റൺസുമെടുത്താണ് പുറത്തായത്. എന്നാൽ മധ്യ നിരയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ട്ടപെട്ട ശ്രീലങ്ക ഒരു ഘട്ടത്തിൽ പതറിയെങ്കിലും പുറത്താവാതെ 42 റൺസ് എടുത്ത വാനിന്തു ഡി സിൽവ ശ്രീലങ്കക്ക് വിജയം നേടികൊടുക്കുകയായിരുന്നു.