വിദർഭയുടെ നാലു വിക്കറ്റുകൾ വീണു

Newsroom

രഞ്ജി ട്രോഫിയിൽ കേരള വിദർഭ പോരാട്ടത്തിൽ അവസാന സെഷന എത്തുമ്പോൾ വിദർഭ നാലു വിക്കറ്റുകളുടെ നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലാണ് ഉള്ളത്. നാഗ്പൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളത്തിൽ നിലയുറപ്പിച്ചിരുന്ന വസീം ജാഫറിന്റെയും ഗണേഷ് സതീഷിന്റെയും വിക്കറ്റ് വീഴ്ത്താൻ കേരളത്തിനായി.

57 റൺസ് എടുത്താണ് വാസിം ജാഫർ പുറത്തായത്. വിനൂപാണ് ജാഫറിന്റെ വിക്കറ്റ് നേടിയത്. 58 റൺസ് എടുത്താണ് ഗണേഷ് സതീഷ് പുറത്തായത്. എസ് കെ വാതും വാഡ്കറുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. കേരളത്തിനു വേണ്ടി നിധീഷ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ബാസിൽ എൻ പിയും ഒരു വിക്കറ്റ് നേടി.