തമിഴ്നാടിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. ഏകപക്ഷീയമായ മത്സരത്തിൽ ഇന്നിംഗ്സിനും 70 റൺസിനുമാണ് മുംബൈ വിജയിച്ചത്. മുംബൈ 48ആം തവണയാണ് രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ചെന്നൈയെ 162ന് ഓൾ ഔട്ടാക്കാൻ മുംബൈക്കായി. 70 റൺസ് എടുത്ത് ഇന്ദ്രജിത്ത് മാത്രമാണ് ചെന്നൈക്കായി രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്.
മുംബൈക്ക് വേണ്ടി ശ്യാംസ് മോളാണി നാല് വിക്കറ്റുകൾ വീഴ്ത്തി. ഷാർദുൽ താക്കൂർ തനുഷ് കോടിയൻ, മോഹിത് അവാസ്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ചെന്നൈ 146 ആയിരുന്നു ആകെ നേടിയത്. മുംബൈ ആകട്ടെ ആദ്യ 378 എന്ന മികച്ച സ്കോർ നേടിയിരുന്നു. മുംബൈക്കായി ഒമ്പതാമനായി ഇറങ്ങിയ ഷാദുൽ താക്കൂർ 109 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. പത്താമനായി ഇറങ്ങിയ തനുഷ് കോടിയൻ 89 റൺസ് എടുത്തു. മുംബൈക്കായി മുഷീർ ഖാൻ 55 റൺസും നേടിയിരുന്നു.
രണ്ടാം സെമിയിൽ വിദർഭയും മധ്യപ്രദേശമാണ് മത്സരിക്കുന്നത്