രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന ദിവസം കേരളത്തിന് മുന്നിൽ 395 റൺസെന്ന വലിയ ലക്ഷ്യം നൽകി രാജസ്ഥാന്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് രാജസ്ഥാന്‍ 363/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മത്സരത്തിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ കേരളം 92/3 എന്ന നിലയിലാണ്.
155 റൺസുമായി പുറത്താകാതെ നിന്ന ദീപക് ഹൂഡയും 75 റൺസ് നേടിയ റാഥോറും ആണ് രാജസ്ഥാനായി തിളങ്ങിയത്. കേരളത്തിനായി ജലജ് സക്സേന മൂന്നും അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
അതിവേഗ സ്കോറിംഗ് നടത്തിയ കേരളം ജലജ് സക്സേനയെ ഓപ്പണറായി പരീക്ഷിക്കുകയായിരുന്നു. താരം 16 റൺസ് നേടി പുറത്തായപ്പോള്‍ രാഹുല്‍ 42 റൺസും സഞ്ജു 13 പന്തിൽ 20 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി 2 വിക്കറ്റ് നേടി.