ജലജ് സക്സേനയ്ക്ക് ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക്

Sports Correspondent

രഞ്ജി ട്രോഫിയില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. ആന്ധ്രയുടെ റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 27 റണ്‍സ് പിന്നിലായി 227 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്. 56 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്.

127 റണ്‍സുമായി ജലജ് സക്സേനയും 34 റണ്‍സ് നേടി രോഹന്‍ പ്രേമുമാണ് കേരളത്തിനായി ക്രീസില്‍ നില്‍ക്കുന്നത്. മുഹമ്മദ് ഖാനാണ് ആന്ധ്രയ്ക്കായി ഏക വിക്കറ്റ് നേടിയത്. 11 ബൗണ്ടറി അടക്കമായിരുന്നു ജലജ് സക്സേനയുടെ 127 റണ്‍സ്. 217 പന്തുകളാണ് താരം നേരിട്ടത്.