രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് ആദ്യ ഇന്നിങ്സ് ലീഡ്. സൗരാഷ്ട്ര ഉയർത്തിയ ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോർ പിന്തുടർന്ന ബംഗാൾ ഇന്ന് 381 റൺസിന് പുറത്തായിം. ആദ്യ ഇന്നിങ്സ് ലീഡ് നേടുന്നതിനോട് അടുക്കുന്നു എന്ന് ഇന്നലെ തോന്നിപ്പിച്ച ബംഗാൾ പക്ഷെ ഇന്ന് ബാറ്റിംഗിൽ തകർന്നടിയുകയായിരുന്നു. അഞ്ചാം ദിവസം കളി 6 വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് എന്ന നിലയിൽ ആരംഭിച്ച ബംഗാൾ ഇന്ന് ആകെ 27 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. സൗരാഷ്ട്രയ്ക്ക് എതിരെ ലീഡ് നേടാൻ ഇനി റൺസ് കൂടിയേ ബംഗാളിന് ആവശ്യമുള്ളൂ. 44 റൺസിന്റെ ലീഡ് സൗരാഷ്ട്ര സ്വന്തമാക്കി.
മികച്ച രീതിയിൽ ബാറ്റു ചെയ്യുന്ന മജുംദാറിന് ഇന്ന് രാവിലെ തന്നെ പുറത്താക്കാൻ സൗരാഷ്ട്രക്ക് ആയി. 60 റൺസാണ് മജുംദാർ എടുത്തത്. നന്ദി 49 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയിലായാൽ സൗരാഷ്ട്രയ്ക്ക് ഇത്തവണത്തെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാകും. അവരുടെ ചരിത്രത്തിൽ ആദ്യ രഞ്ജി ട്രോഫി കിരീടമാകും ഇത്.
ഇപ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന സൗരാഷ്ട്ര ഒരു വിക്കറ്റിന് 53 റൺസ് എന്ന നിലയിലാണ്. 21 റൺസുമായി ബാരറ്റും 10 റൺസുമായി വിശ്വരാജ് ജഡേജയുമാണ് ക്രീസിൽ ഉള്ളത്. 21 റൺസ് എടുത്ത ഹാർവിക് ദേശായി ആണ് പുറത്തായത്.