പൊരുതി നേടിയ ശതകവുമായി സച്ചിന്‍ ബേബി, കേരളം 69 റൺസ് പിന്നിൽ, കൈവശമുള്ളത് 2 വിക്കറ്റ് മാത്രം

Sports Correspondent

രാജസ്ഥാനും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 2 വിക്കറ്റ് മാത്രം കൈവശമുള്ളപ്പോള്‍ രാജസ്ഥാന്റെ സ്കോറായ 337 റൺസിനൊപ്പം എത്തുവാന്‍ ഇനിയും 69 റൺസ് കൂടി വേണം കേരളത്തിന്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 268/8 എന്ന നിലയിലാണ്.

Sanju 984

സച്ചിന്‍ ബേബി പുറത്താകാതെ 109 റൺസുമായി നിൽക്കുമ്പോള്‍ 82 റൺസ് നേടിയ സഞ്ജു സാംസൺ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ജലജ് സക്സേന(21) റൺസുമായി ചെറുത്ത്നില്പ് നടത്തി നോക്കി.

145 റൺസ് നാലാം വിക്കറ്റിൽ നേടിയ സഞ്ജു – സച്ചിന്‍ കൂട്ടുകെട്ട് മാത്രമാണ് കേരളത്തിനായി തിളങ്ങിയത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരിയും മാനവ് സുതറും മൂന്ന് വീതം വിക്കറ്റ് നേടി.