സച്ചിൻ ബേബിക്കും അക്ഷയ് ചന്ദ്രനും സെഞ്ച്വറി, കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡ്

Newsroom

രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സ് ലീഡ് നേടി‌. സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയുടെ മികവിൽ കേരളം ശക്തമായ നിലയിലേക്ക് നീങ്ങുകയാണ്. ഇപ്പോൾ കേരളം 389/4 എന്ന നിലയിലാണ് ഉള്ളത്. 118 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. 121 റൺസുമായ് അക്ഷയ് ചന്ദ്രനും 39 റൺസുമായി സൽമാൻ നിസാറുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

കേരള 24 02 10 17 47 45 175

സച്ചിൻ ബേബി 219 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് പുറത്തായത്. 15 ഫോർ താരം അടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിൻ ബേബി സെഞ്ച്വറി നേടുന്നത്. കേരളത്തിനായി നേരത്തെ രോഹൻ എസ് കുന്നുമ്മൽ 61 റൺസും കൃഷ്ണ പ്രസാദ് 43 റൺസും എടുത്തിരുന്നു.