റിങ്കുവും ദ്രുവ് ജുറേലും തിളങ്ങി, കേരളത്തിനെതിരെ ഉത്തർപ്രദേശ് മികച്ച സ്കോറിലേക്ക്

Newsroom

രഞ്ജി ട്രോഫിയിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഉത്തരപ്രദേശ് കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ആലപ്പുഴയിൽ നടക്കുന്ന മത്സരം ഇന്ന് അവസാനിക്കുമ്പോൾ ഉത്തർപ്രദേശ് 244-5 എന്ന നിലയിലാണ്. റിങ്കു സിംഗും ദ്രുവ് ജുറേലും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്‌. റിങ്കു 71 റൺസുമായി ദ്രുവ് 54 റൺസുമായും ക്രീസിൽ നിൽക്കുന്നു‌.

Picsart 24 01 05 11 18 15 772

124-5 എന്ന നിലയിൽ നിന്നാണ് റിങ്കുവും ദ്രുവും ചേർന്ന് ഉത്തർപ്രദേശിനെ കരകയറ്റിയത്. വെളിച്ച കുറവ് കാരണം ഇന്ന് ആകെ 64 ഓവർ മാത്രമെ എറിയാൻ ആയുള്ളൂ. കേരളത്തിനായി നിധീഷ്, വൈശാഖ്, ബേസിൽ തമ്പി, ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.